നടൻ ബിനീഷ് ബാസ്റ്റിൻ വിവാതിനാകുന്നു. അടൂർ സ്വദേശി താരയാണ് വധു. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിവാഹ നിശ്ചയം താരം പങ്കുവെച്ചത്. വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നും ബിനീഷ് പറഞ്ഞു. ഇരുവരും തമ്മിലുള്ള അഞ്ച് വർഷമായി പ്രണയത്തിലാണ്. കല്യാണ തീയതി എല്ലാവരെയും അറിയിക്കുമെന്നും തന്നെ ഇഷ്ടമുള്ള എല്ലാവരെയും ക്ഷണിക്കുമെന്നും ബിനീഷ് പറഞ്ഞു.
ടീമേ.. “ഇന്ന് മുതൽ എന്നും, സന്തോഷത്തിലും ദുഖത്തിലും ,ആരോഗ്യത്തിലും അനാരോഗ്യത്തിലും , സമ്പത്തിലും ദാരിദ്ര്യത്തിലും ,പരസ്പര സ്നേഹത്തോടും , വിശ്വസ്തതയോടും കൂടി , ഏക മനസ്സോടെ “താര” എന്നോടൊപ്പം ഉണ്ടാകും.. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എന്ന കുറിപ്പോടെയാണ് ബിനീഷ് വിവാഹ നിശ്ചയത്തിന്‍റെ പോസ്റ്റ് പങ്കുവെച്ചത്.
എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങൾ. ഫ്ളേഴ്സ് അവതരിപ്പുക്കുന്ന സ്റ്റാർ മാജിക് പരിപാടിയിൽ പങ്കെടുത്തതോടെ താരം കൂടുതൽ ശ്രദ്ധ നേടിയത്.



