സിനി ഏലിയാസ് (54)ഇറ്റലിയിൽ അന്തരിച്ചു

Global Indian Writer · July 23, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

റോം: ഇറ്റലിയിലെ റോമിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന പിറവം സ്വദേശിനി സിനി ഏലിയാസ് (54) ചികിത്സയിലിരിക്കെ നിര്യാതയായി.

കുറച്ച് നാളുകളായി അസുഖബാധിതയായി ഇറ്റലിയിലെ പഗാനി (Pagani) ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിനി ഏലിയാസ്, തുടർചികിത്സയ്ക്കായി സെപ്റ്റംബർ 25-ന് കേരളത്തിലേക്ക് യാത്രതിരിക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

ഭർത്താവും മക്കളും ഇറ്റലിയിൽ തന്നെയാണ് താമസിക്കുന്നത്. പരേതയുടെ സഹോദരിയായ സിസ്റ്റർ സെൽവി പഗാനിയിലെ ദേവാലയത്തിൽ ശുശ്രൂഷ നിർവഹിച്ചുവരികയാണ്.

സിനി ഏലിയാസിന്റെ നിര്യാണത്തിൽ ഇറ്റലിയിലെ മലയാളി സമൂഹവും പിറവം സ്വദേശികളും അനുശോചനം രേഖപ്പെടുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.