ന്യൂഡല്ഹി: നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും പ്രതിഷേധക്കാരെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിജെപി കണ്വീനര് അഭിജീത് ദീപ്കെ. ഭയപ്പെടില്ലെന്നും ഗ്യാനേഷ് കുമാര് രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില് നിന്ന് പിന്നോട്ടുപോകില്ലെന്നും നീണ്ട പോരാട്ടത്തിന് പൂര്ണമായും തയ്യാറാണെന്നും ദീപ്കെ പറഞ്ഞു. സിജെപി സഹ കണ്വീനര്മാരായ സൗരവ് ദാസും അശുതോഷ് റങ്കയും ജയില് മോചിതരായാല് വീണ്ടും തന്ത്രങ്ങള് ആവിഷ്കരിക്കുമെന്നും ദീപ്കെ പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള് കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്, നിയമവിരുദ്ധമായ അറസ്റ്റുകളും കസ്റ്റഡിയിലെടുക്കലുകളും ഉള്പ്പെടെ, ഞങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നു. എന്നാല് ഞങ്ങള് ഭയപ്പെടുകയോ പിന്നോട്ടുപോകുകയോ ചെയ്യില്ല. ഇതൊരു നീണ്ട പോരാട്ടമാണ്, അതിനെ നേരിടാന് ഞങ്ങള് പൂര്ണമായും തയ്യാറാണ്. സൗരവും അശുതോഷും എത്തിയാല് നമ്മള് ഒരുമിച്ചുകൂടി വീണ്ടും തന്ത്രങ്ങള് ആവിഷ്കരിക്കും. മുന്നോട്ടുള്ള പ്രവര്ത്തനങ്ങള് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കും. ഇരുവരെയും ഇന്ന് തന്നെ വിട്ടയക്കുമെന്നാണ് പ്രതീക്ഷ.’ -ദീപ്കെ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.