വാഷിങ്ടൺ ഡി.സി: “ക്യാപിറ്റൽ കപ്പ് 2026” സോക്കർ ടൂർണമെന്റിലെ ജേതാക്കളായ കൊളംബസ് ടസ്കേഴ്സിന് ജേതാക്കളായി .
മേരിലാൻഡിലെ ഒഥല്ലോ റീജിയണൽ പാർക്കിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആതിഥേയരായ എം.ഡി സ്ട്രൈക്കേഴ്സിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഒഹായോയിൽ നിന്നുള്ള കൊളംബസ് ടസ്കേഴ്സ് കിരീടം സ്വന്തമാക്കിയത്.

ക്യാപ്റ്റൻ ഷിബുവിന്റെ നേതൃത്വത്തിൽ മികച്ച ടീം പ്രകടനം കാഴ്ചവെച്ച കൊളംബസ് ടസ്കേഴ്സ് ഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജയം കരസ്ഥമാക്കിയത്.
ടൂർണമെന്റിലെ മറ്റൊരു ശ്രദ്ധേയ മത്സരമായ ചലഞ്ചേഴ്സ് കപ്പ് നോർത്ത് കരോളിനയിൽ നിന്നുള്ള ‘ഷാർലറ്റ് മിന്നൽസ്’ റാലി CKSC Warriors നെ പരാജയപ്പെടുത്തി സ്വന്തമാക്കി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ ഉത്ഘാടനം നിർവഹിച്ച ടൂർണ്ണമെന്റിലെ ഓരോ മത്സരവും ആദ്യാവസാനം ആവേശം കത്തിജ്ജ്വൊലിപ്പിച്ചു.
ഫോമാ, ഫൊക്കാന, KAGWA, KCS, Baltimore Kairali, World Malayali Council തുടങ്ങിയ പ്രവാസി സംഘടനകളുടെ നേതാക്കൾ ചടങ്ങിൽ ആശംസകൾ നേർന്നു.

സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായ ഐ.എം. വിജയൻ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. ഫുട്ബോളിനോടുള്ള ആവേശവും പ്രവാസി മലയാളികളുടെ ഐക്യവും ഒരുമിച്ചുകൂട്ടിയ ക്യാപിറ്റൽ കപ്പ് 2026, അമേരിക്കൻ മലയാളി കായികരംഗത്ത് പുതിയൊരു മാതൃകയായതായി സംഘാടകർ വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.