തിരുവനന്തപുരം: പിണറായി സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷം ഭരിച്ചിട്ടും വേണ്ടത്ര കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. “ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്ത് കാണിക്കണം” എന്നും ബിനോയ് വിശ്വം പറഞ്ഞു.
തോൽവി വിലയിരുത്തുമ്പോൾ പാർട്ടിയുടെ സ്വന്തം പ്രവർത്തകരെയും അനുഭാവികളെയും വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലായിരുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. “നമ്മുടെ ആളുകൾ തന്നെ നമുക്ക് വോട്ട് ചെയ്തില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിലും എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബാറുകൾക്ക് 50 മീറ്റർ ദൂരപരിധിയും കള്ളുഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധിയും നിശ്ചയിച്ചതിലെ യുക്തിയെ ചോദ്യം ചെയ്ത അദ്ദേഹം, “ഇതെന്ത് ന്യായം” എന്നും ചോദിച്ചു.
Leave a Comment
Your comment will be visible after admin approval.