തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ സംരക്ഷകനായി വെള്ളാപ്പള്ളിയെ സിപിഐ കണ്ടിട്ടില്ലെന്നും ഇനി കാണുകയുമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കെ കെ മഹേശന്റെ മരണത്തിലും ബിനോയ് വിശ്വം പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ ഇടംകൈയ്യും വലംകൈയ്യും ആയിരുന്ന ആളാണ് ആത്മഹത്യ ചെയ്തതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
‘വെള്ളാപ്പള്ളിക്കെതിരെ ആരോപണമുണ്ട്. ആത്മഹത്യാ കുറിപ്പുണ്ട്. കുറ്റവാളിയെ രക്ഷിക്കാന്‍ സിപിഐ ഉണ്ടാകില്ല, ഉണ്ടായിട്ടുമില്ല. കെ കെ മഹേശന്റെ ആത്മഹത്യയില്‍ അന്വേഷണം വേണം’, ബിനോയ് വിശ്വം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലും അദ്ദേഹം പ്രതികരിച്ചു.
Leave a Comment
Your comment will be visible after admin approval.