മാസപ്പടി ഇടപാടിലെ ഇഡിയുടെ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാന്‍ തല്ക്കാലം സിപിഐ ഇല്ല. കേസുമായി ബന്ധപെട്ട കാര്യങ്ങൾ സിപിഎം – സിപിഐയെ ബോധ്യപ്പെടുത്താത്ത സാഹചര്യത്തിലാണ് സിപിഐ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇതോടെ പിണറായിക്കു എൽഡിഎഫിൽ സിപിഐ യുടെ പിൻതുണയില്ലെന്ന് ഉറപ്പായി.
ഇ.ഡി യുടെ കത്തിൽ സർക്കാർ തുടർ നടപടികളിലേക്ക് നീങ്ങിയാൽ വീണ്ടും ചർച്ച ചെയ്ത് സിപിഐ നിലപാട് പറയും. ഇ.ഡി ദേശീയ തലത്തിൽ നടത്തുന്ന നീക്കങ്ങളുമായി ടി. വീണയുടെ കേസിനെ തല്ക്കാലം കൂട്ടി വായിക്കാനാവില്ല. അത് ഒരു കമ്പനിയുടെ കേസാണെന്നാണ് ബിനോയ് വിശ്വം സിപിഐ സെക്രട്ടേറിയറ്റിൽ പറഞ്ഞത്. സർക്കാരിനെതിരെ പ്രതിപക്ഷം നീങ്ങേണ്ട സമയത്ത് ഇ ഡി കേസ് മുന്നണിയെ ദുർബലമാക്കുന്നു എന്ന വികാരമാണ് എൽ ഡി എഫിലെ മിക്ക കക്ഷികൾക്കുമുള്ളത്.’
Leave a Comment
Your comment will be visible after admin approval.