തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരായ നടപടി അവസാനിപ്പിച്ചതിനെതിരെ സിപിഐഎം. വി ഡി സതീശന്‍ വിദേശത്ത് ഫണ്ട് അഭ്യര്‍ത്ഥിച്ചതിന് തെളിവുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ‘എങ്ങനെയാണ് ആഭ്യന്തര മന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത്. അസാധാരണ സംഭവമാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതില്‍ തിടുക്കം ഉണ്ടായെന്നും’ എം വി ഗോവിന്ദന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി, വി ഡി സതീശൻ ഫണ്ട് അഭ്യർത്ഥിക്കുന്നതിന്‍റെ വീഡിയോ വാര്‍ത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
‘എംഎല്‍എ എന്ന നിലയില്‍ വിദേശത്തേക്ക് യാത്ര നടത്താന്‍ വി ഡി സതീശന്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും ആഭ്യന്തര വകുപ്പിന്റെ അനുവാദം കിട്ടിയിട്ടില്ലെന്നുമാണ് വസ്തുതാപരമായി പുറത്തുവന്ന വാദം. വിദേശത്ത് നിന്നും ഫണ്ട് അഭ്യര്‍ത്ഥിക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നില്ല. അല്ലെങ്കില്‍ പ്രത്യേകമായ അനുമതി വേണം. പ്രളയത്തിന്റെ ഘട്ടത്തില്‍ കേരളത്തിന്റെ ആകെ ദുരന്തത്തെ വിദേശത്ത് പോയി അവതരിപ്പിക്കാന്‍ മന്ത്രിമാര്‍ കേന്ദ്രത്തോട് അനുമതി തേടിയപ്പോള്‍ അനുവാദം ലഭിച്ചിരുന്നില്ല’, എം വി ഗോവിന്ദന്‍ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.