സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

Global Indian Writer · September 7, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട മാര്‍ഗരേഖയ്ക്ക് യോഗത്തില്‍ അംഗീകാരം നല്‍കും.

അണികളെ പഴിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദം ഉള്‍പ്പെടുത്താതെയാണ് കരട് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പി. ജയരാജന്റെ പരസ്യനിലപാട് വിമര്‍ശനമായി ഉന്നയിക്കാനും സാധ്യതയുണ്ട്.

സിപിഎമ്മില്‍ നേതൃമാറ്റമുണ്ടാകുമെന്നത് പത്രങ്ങളും മാധ്യമങ്ങളും സൃഷ്ടിച്ച അജണ്ടയാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി ഇന്നലെ പ്രതികരിച്ചിരുന്നു.”

Share this story

Leave a Comment

Your comment will be visible after admin approval.