ആലപ്പുഴ: സിപിഎമ്മിന്റെ ആദ്യ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. സെപ്റ്റംബർ 26, 27 തീയതികളിലായി നടക്കുന്ന യോഗത്തിൽ വിശാല സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ അവതരിപ്പിക്കും. തുടർന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ രണ്ടുദിവസം ചർച്ച നടക്കും.
ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഏരിയ കമ്മിറ്റികളിൽനിന്ന് സെക്രട്ടറിമാർ ഉൾപ്പെടെ നാലുപേരും വർഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും. ഏകദേശം 130 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ള സംസ്ഥാന-കേന്ദ്ര നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
Leave a Comment
Your comment will be visible after admin approval.