ഇടതുമുന്നണി സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്ന് അകന്നുപോയതായി വിമര്‍ശനം

Global Indian Writer · September 27, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: ഇടതുമുന്നണി സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്ന് അകന്നുപോയതായി വിമര്‍ശനം. ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റിയിലാണ് പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

സാധാരണക്കാരില്‍ നിന്നുള്ള അകല്‍ച്ച തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചുവെന്നും പ്രതിനിധികള്‍ പ്രതികരിച്ചു. വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ അംഗത്വ വിതരണത്തില്‍ വീഴ്ച സംഭവിച്ചു. വര്‍ഗ്ഗ-ബഹുജന സംഘടനാ അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വോട്ടുകള്‍ പോലും പല മണ്ഡലങ്ങളിലും കിട്ടിയില്ല. ജി. സുധാകരന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. ജില്ലാ നേതൃത്വത്തിലുള്ളവര്‍ പോലും സുധാകരന് കൃത്യമായി മറുപടി നൽകുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

Share this story

Leave a Comment

Your comment will be visible after admin approval.