പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷം

Global Indian Writer · June 3, 2026 · 1 min read · 0 Comments · 0 Shares


പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമായിരിക്കെ സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. പദവിയിൽ തീരുമാനമാകുന്നതുവരെ എൽ.ഡി.എഫിന്റെ പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന സി.പി.ഐയുടെ കത്തിനെ തുടർന്നാണ് ഉഭയകക്ഷി ചർച്ചയ്ക്ക് വഴി തെളിയുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലാകും ഇന്ന് ചർച്ച നടക്കുക. നാളെ ചേരുന്ന സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയുടെ തീരുമാനം ബിനോയി വിശ്വം അറിയിക്കും. പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സി.പി.എം ഉറച്ചുനിൽക്കുന്നത്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സി.പി.എം തന്നെയാണെന്നുള്ള കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് സി.പി.എം നിലപാട് കടുപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി നൽകുന്നില്ലെങ്കിൽ മറ്റേതെങ്കിലും പദവികൾ സി.പി.ഐ ചോദിക്കുമോ എന്ന് വ്യക്തമല്ല.

Share this story

Leave a Comment

Your comment will be visible after admin approval.