തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 16 വയസുകാരിയായ പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത് കേസിൽ നേരത്തെ അറ്റസ്റ്റിലായ സ്പാ ഉടമ സജിത്താണെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുമായി സജിത്തിനെ പരിചയപ്പെടുത്തിയത് ബംഗളൂരുവിലുള്ള ഒരു യുവതിയാണ്. തുടര്‍ന്ന് സജിത്തും യുവതിയും ചേര്‍ന്ന് കുടുംബത്തെ കോവളത്ത് എത്തിച്ചുവെന്നാണ് വിവരം.
കുട്ടിയെ ചെന്നൈയിലും മറ്റും കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ചെന്നൈയില്‍ കുട്ടിയെ കൊണ്ടുപോയിട്ടില്ലെന്നാണ് മാതൃസഹോദരി മൊഴി നല്‍കിയിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.