സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ

Global Indian Writer · November 12, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീറാണ് (24) അറസ്റ്റിലായത്. മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജൂണ്‍ 10ന് യൂട്യൂബ് ചാനലില്‍ നാലു മണിക്കൂറോളം നീണ്ട ഒരു ലൈവിനിടെ മഞ്ചേരി സ്വദേശിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് യൂട്യൂബർ തൊപ്പിക്കെതിരെയുള്ള കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് മഞ്ചേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.