ഫരീദാബാദിൽ ആൺസുഹൃത്തിനൊപ്പമായിരുന്ന പതിമ്മൂന്നുകാരിയെ യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി

Global Indian Writer · October 2, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ഡൽഹി രാജ്യതലസ്ഥാന മേഖലയിൽ ഉൾപ്പെടുന്ന ഹരിയാണയിലെ ഫരീദാബാദിൽ ആൺസുഹൃത്തിനൊപ്പമായിരുന്ന പതിമ്മൂന്നുകാരിയെ യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓഗസ്റ്റ് 24-നായിരുന്നു സംഭവം. പെൺകുട്ടിക്ക് മാനസികപ്രയാസം തുടങ്ങിയതോടെ കുടുംബം കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.


പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഫരീദാബാദ് പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. ആറുപ്രതികളിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. ട്യൂഷൻ ക്ളാസിനുശേഷം പതിനാറുകാരനായ ആൺസുഹൃത്തിനൊപ്പം പെൺകുട്ടി ഗ്രേറ്റർ ഫരീദാബാദ് മേഖലയിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലേക്കുപോയി.

ഇവരെ പിന്തുടർന്നെത്തിയ യുവാക്കൾ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പതിനാറുകാരനെയും ലൈംഗികമായി ഉപദ്രവിച്ചതായി ആരോപണമുണ്ട്. പ്രതികൾ ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടികൾ വിവരം പുറത്തുപറയാതിരുന്നത്.

മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലെ ബലാത്സംഗക്കേസുകളിൽ സുപ്രീംകോടതി ഉൾപ്പെടെ ആശങ്ക രേഖപ്പെടുത്തിയിരിക്കേയാണ് പുതിയ സംഭവം പുറത്തുവന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.