കൊച്ചി: കളമേശരിയിൽ യുവതിയെ ജോലിക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തകേസിൽ നാലുപേർ റിമാൻഡിൽ. കളമശ്ശേരിയിലെ സ്പായിലേക്ക് മാനേജരായി ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലാണ്. ശ്രീരാഗ്, ജിത്തു, അമ്മു എന്നിവരാണ് റിമാൻഡിലായത്.
ശ്രീരാഗ് പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയതായും പെൺകുട്ടി പരാതി നൽകി. ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. നാല് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം ഭർത്താവിനോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. എറണാകുളം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മുൻപ് ഹണിട്രാപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Leave a Comment
Your comment will be visible after admin approval.