തിരുവനന്തപുരം: തൈക്കാട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കം പത്തൊന്‍പതുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. രാജാജി നഗര്‍ സ്വദേശി അലനാണ് കൊല്ലപ്പെട്ടത്. രാജാജി നഗര്‍ സ്വദേശിയാണ്. രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശാസ്താക്ഷേത്രത്തോട് ചേര്‍ന്നുള്ള റോഡിലായിരുന്നു സംഭവം.
അതേസമയം, കൂട്ടയടിക്കിടെയാണ് കത്തിക്കുത്തുണ്ടായതെന്നു ദൃക്സാക്ഷി മിഥുന്‍
പറഞ്ഞു. ഏറ്റുമുട്ടിയത് യൂണിഫോം ധരിച്ചവരാണ്. സംഭവസ്ഥലത്ത് മുപ്പതിലധികം വിദ്യാര്‍ഥികളുണ്ടായിരുന്നെന്നും മിഥുന്‍ വ്യക്തമാക്കി.



