ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങൾ

Global Indian Writer · September 23, 2026 · 1 min read · 0 Comments · 0 Shares

രാജു തരകൻ

ഡാളസ് : ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൻ്റെ ആഭിമുഖ്യത്തിൽ റൗലറ്റ് ചർച്ച് ഓഫ് ഗോഡിൽ സെപ്റ്റംബർ 25 മുതൽ 27 വരെ ബ്രേക്ക് എവരി ചെയിൻ ( Break Every Chain ) എന്ന നാമഥേയത്തിൽ ഉണർവ്വ് യോഗങ്ങൾ. പാസ്റ്റർ അനീഷ് ഏലപ്പാറയാണ് ഈ കൺവൻഷനിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്നത്.

വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 9 മണിക്ക് അവസാനിക്കും. ഞാറാഴ്ച നടകുന്ന വിശുദ്ധ സഭായോഗം രാവിലെ 9.30 ന് ആരംഭിച്ച് ഉച്ചക്ക് 12.30 ന് അവസാനിക്കും. ഡോ. തോമസ് ഇടിക്കുളയാണ് ഈ സഭയുടെ സീനിയർ ശുശ്രൂഷകനായ് സേവനമനുഷ്ടിക്കുന്നത്.
ആത്മീക നവീകരണമാണ് ഈ കൺവൻഷൻ ലക്ഷ്യമാക്കുന്നത്. സഭാവ്യത്യാസം ഇല്ലാതെ ഏവരെയും ഈ കൺവൻഷനിലേക്ക് സ്വാഗതം ചെയ്തിരിയുകയാണ് സഭാ ഭാരവാഹികൾ.

Church Address: Crose view Church of God
.8501 Liberty Grove Road.
Rowlett.Texas 75089

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : www.crossviewcog.com
Phone: 781 223 0082
469 371 7023

Share this story

Leave a Comment

Your comment will be visible after admin approval.