ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം നൽകി

Global Indian Writer · August 6, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാലസ്: ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ, അമേരിക്കയിലെത്തിയ യാക്കോബായ സുറിയാനി സഭയുടെ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് ഡാലസ് എയർപോർട്ടിൽ വെച്ച് ഇന്ന് ഉച്ചക്ക് (ആഗസ്ത് 5നു) ഊഷ്മളവും ഭക്തിനിർഭരവുമായ സ്വീകരണം നൽകി.

വിമാനത്താവളത്തിലെത്തിയ ബാവതിരുമേനിയെ വൈദികരും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്നാണ് സ്വീകരിച്ചത്. റവ. ഫാ. പോൾ തോട്ടയ്ക്കാട്ട്, റവ. ഫാ. ബേസിൽ എബ്രഹാം, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. വർഗീസ് മാളിൽ. ജോസഫ് ജോർജ് (ട്രസ്റ്റി), എൽദോ മാത്യു (സെക്രട്ടറി)

,കമാൻഡർമാർ: കമാൻഡർ വർഗീസ് ചാമത്തിൽ, കമാൻഡർ ബാബു വടക്കേടത്ത്.അലക്സ് ജോർജ്, അച്ചു ഫിലിപ്പോസ്, ജോർജ് കരുത്തേടത്ത്, പി. സി. വർഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, ജെയിംസ് മാത്യു, ജോൺസി വർഗീസ്, ബേബി പുരയ്ക്കൽ, സണ്ണി കാട്ടുവെട്ടിക്കൽ, ടിജോ ചാണ്ടി, പൗലോസ് വർക്കി, ആദർശ് എൽദോ, ഉണ്ണി വർഗീസ്, ഓമന ചാമത്തിൽ, അന്നമ്മ ബാബു, ടി സി ചാക്കോ എന്നിവരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.