ഡാളസ് സിറ്റി-വൈഡ് വാർഷിക സമ്മേളനം ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും

Global Indian Writer · August 21, 2026 · 1 min read · 0 Comments · 0 Shares

രാജൂ തരകൻ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതൽ 23 ഞായർ വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്മോൾ (Rev. Dusty Small), ഡോ. സൂസൻ തോമസ് എന്നിവർ കോൺഫറൻസിൽ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികൾ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം.
പ്രോഗ്രാം വിവരങ്ങൾ: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകൾ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാർക്കും സഹോദരിമാർക്കുമായി പ്രത്യേക സമ്മേളനം ക്രമീകരിച്ചിട്ടുണ്ട്. രണ്ട് സമ്മേളനങ്ങളും പ്രത്യേകമായിട്ടായിരിക്കും നടത്തപ്പെടുന്നത്. വൈകുന്നേരം 6:30- ന് മലയാളത്തിലും ഇംഗ്ളീഷിലും പ്രത്യേക യോഗങ്ങൾ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ഞായർ രാവിലെ 9:30 മുതൽ സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകമായിട്ടാണ് സഭായോഗം ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലുള്ള സർവ്വീസ് രാവിലെ 10-മണിക്കാണ് ആരംഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: (214) 223-1194/ (214) 334-6962/ (469) 363-5109. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.Dallascitywide.org സന്ദർശിക്കാവുന്നതുമാണ്. ഈ അനുഗ്രഹീത കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.