ഡാളസിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഓണാഘോഷം സംഘടിപ്പിച്ചു; മാധ്യമമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്

Global Indian Writer · August 28, 2026 · 1 min read · 0 Comments · 0 Shares

അനശ്വർ മാംമ്പിള്ളി

ഡാളസ്: ഡാളസിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ (IPCNT) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ് 27 നു വൈകീട്ട് ഇർവിങ്ങിലുള്ള ചാക്കോസ് ബംഗ്ലാവിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവർത്തിക്കുന്ന ഐ.പി.സി.എൻ.ടിയുടെ ആഘോഷങ്ങളിൽ ഡാളസ്, ഇർവിങ് മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.

ഐ.പി.സി.എൻ.ടി.പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മുതിർന്ന അമേരിക്കൻ മലയാളി കമാൻഡർ വർഗീസ് ചാമത്തിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.

പി.പി. ചെറിയാൻ, തോമസ് ചിറമേൽ, അഞ്ജു ബിജിലി, ബിജിലി ജോർജ്, ലാലി ജോസഫ്, , ടി.സി. ചാക്കോ, ചലച്ചിത്ര സംവിധായകൻ ഷാജി എം തുടങ്ങി സംഘടനയുടെ പ്രമുഖ ഭാരവാഹികളും അംഗങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

മാധ്യമമൂല്യങ്ങളും സൗഹൃദബന്ധങ്ങളും പുതുക്കിയ ചടങ്ങിൽ വിവിധ കലാപരിപാടികളും പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഡാളസിലെ മലയാളി സമൂഹത്തിനിടയിൽ മാധ്യമ പ്രവർത്തനത്തോടൊപ്പം സംഘടനയുടെ ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.