പി പി ചെറിയാൻ
പ്ലാനോ(ഡാളസ് ): പ്ലാനോയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ 22 കാരനായ സ്റ്റീവ് ജാറാമില്ലോയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം 7:15ഓടെ ആൽമ ഡ്രൈവിനും ക്രോസ് ബെൻഡ് റോഡിനും സമീപമായിരുന്നു അപകടം. ടൊയോട്ട ആർ.എൻ-4 എസ്.യു.വി ഫ്ലാഷിംഗ് യെല്ലോ സിഗ്നലിൽ ഇടത്തേക്ക് തിരിയുന്നതിനിടയിൽ, എതിർദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ സ്റ്റീവ് ജാറാമില്ലോയുടെ ഫോർഡ് എഫ്-150 ട്രക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ എസ്.യു.വി മറിഞ്ഞ് സമീപത്തെ ട്രാഫിക് സിഗ്നൽ പോസ്റ്റിലും മരത്തിലും ഇടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മദ്യപാനവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ ഡി.യു.ഐ (ഡ്രൈവിങ് അണ്ടർ ദി ഇൻഫ്ലുവൻസ്) കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്നും, ബന്ധുക്കളെ വിവരം അറിയിച്ച ശേഷം കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.