ഡൽഹിയിൽ വായു മലിനീകരണ തോത് അതീവഗുരുതരം

Global Indian Writer · November 4, 2026 · 1 min read · 0 Comments · 0 Shares

ഡൽഹിയിൽ വായു മലിനീകരണ തോത് അതീവഗുരുതരം. ശരാശരി വായു മലിനീകരണ തോത് 350 കടന്നു. പുക മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. അടുത്ത ദിവസങ്ങളിൽ മലിനീകരണം അതിരൂക്ഷമാകുമെന്ന് വിലയിരുത്തൽ. ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കി.

വായു മലിനീകരണം ഡൽഹിയിൽ പലയിടത്തും നാന്നൂറ് കടന്നു. ധോല ക്വാ മേഖലയിൽ ഇന്ന് രാവിലെ 417 രേഖപ്പെടുത്തി. ഗാസിപൂരിൽ 410 ആണ് മലിനീകരണ തോത്. രാജ്യത്തലസ്ഥാന മേഖലയിൽ കർശന നിയന്ത്രണം നാളെമുതൽ ആരംഭിക്കും.നിർമാണ, പൊളിക്കൽ നടപടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ – സ്വകാര്യ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50% ആക്കി. ഈ മാസം ഇരുപതാം തീയതിവരെ നിയന്ത്രണം ഉണ്ടാകും. ഡെപ്യൂട്ടി കമ്മിഷണർ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി.

Share this story

Leave a Comment

Your comment will be visible after admin approval.