ഡാളസ് : ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ജൂൺ 11 വ്യാഴം മുതൽ 14 ഞായർ വരെ. ഫാ. കെവിൻ മുണ്ടയ്ക്കൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ ബലിയർപ്പണത്തോടെ ധ്യാനത്തിന് തുടക്കമായി. ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പ്രാർത്ഥനാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
.ബ്രദർ: റെജി , ഡോ . ജെറിൻ,ഡോ. തെരേസ എന്നിവർ വിവിധ ബൈബിൾ വിഷയങ്ങളെ ആസ്പദമാക്കി ചിന്തകൾ പങ്കുവെയ്ക്കും. ഹെസ്കൂൾ വിദ്യാർത്ഥികൾ മുതൽ 25 വയസ്സ് വരെ ഉള്ള യുവജനങ്ങളാണ് ഈ ധ്യാനത്തിൽ പങ്കെടുക്കുന്നത്. ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽ നിന്നും മീഷനിൽ നിന്നും 90 യുവജനങ്ങൾ പങ്കെടുക്കുന്നു..

ഡാളസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാവരെയും ഹൃദ്യമായി സ്വീകരിച്ചു. ഡാളസ്സ് ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ എല്ലാം ഒരുക്കങ്ങളും നടത്തപ്പെട്ടു.. Sr.സവിത , Sr.ജോബി എന്നിവരും സന്നിഹിതരായിരുന്നു യുവജനങ്ങൾക്കായ് നടത്തപ്പെടുന്ന ധ്യാനത്തിന്റെ വിജയത്തിനും പരിശുദ്ധാൽമാ അഭിഷേകത്തിനുമായി പ്രത്യേകം പ്രാർത്ഥന ഗ്രൂപ്പ് രൂപീകരിച്ചു.
Leave a Comment
Your comment will be visible after admin approval.