ഡി.എം.കെ സർക്കാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പഠിക്കാൻ രൂപവത്കരിച്ച ഉന്നതതല സമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി വിജയ്

Global Indian Writer · November 8, 2026 · 1 min read · 0 Comments · 0 Shares

ചെന്നൈ: ഡി.എം.കെ സർക്കാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പഠിക്കാൻ രൂപവത്കരിച്ച ഉന്നതതല സമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. സമിതിയുടെ ചുമതലകൾ സംസ്ഥാന നിയമ കമീഷന് കൈമാറുകയും ചെയ്തു. നടപടിക്കെതിരെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി.

റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെ 2025 ഏപ്രിലിലാണ് സ്റ്റാലിൻ സർക്കാർ നിയമിച്ചത്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. അശോക് വർധൻ ഷെട്ടി, മുൻ സംസ്ഥാന ആസൂത്രണ കമീഷൻ വൈസ് ചെയർമാൻ എം. നാഗനാഥൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, ഭരണഘടനാ വ്യവസ്ഥകൾ, അധികാര വിഭജനം എന്നിവ പരിശോധിച്ച് ഫെഡറലിസവും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശവും ശക്തിപ്പെടുത്താൻ നിർദേശങ്ങൾ സമർപ്പിക്കുകയായിരുന്നു സമിതിയുടെ ചുമതല.

Share this story

Leave a Comment

Your comment will be visible after admin approval.