ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെയും വിലമതിക്കാനാവാത്ത ആഭരണങ്ങളുടെയും വൻ കൊള്ളയുമായി ബന്ധപ്പെട്ട കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചേക്കും. തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുത്ത് സംസ്ഥാന പൊലീസിന്റെ അന്വേഷണം മാത്രം പര്യാപ്തമല്ലെന്ന വിലയിരുത്തലിലാണ് ഉത്തർപ്രദേശ് സർക്കാർ. കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ് സർക്കാർ ഉടൻ തന്നെ കത്ത് നൽകുമെന്നാണ് റിപ്പോർട്ടുകൾ. വിശ്വാസത്തിന് മുറിവേൽപ്പിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ചു.
Leave a Comment
Your comment will be visible after admin approval.