കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉടൻ ചോദ്യം ചെയ്തേക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്താ അന്വേഷണ ഏജൻസിക്ക് നൽകിയ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പിണറായി വിജയനിലേക്ക് നീളുന്നത്.
പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇപ്പോൾ പിണറായിലേക്ക് തന്നെ എത്തുന്നത്. പിണറായി വിജയന്റെ മകളായതുകൊണ്ടാണ് എക്സാലോജിക്കുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്ന ശശിധരൻ കർത്തയുടെ മൊഴിയാണ് ഇതിൽ നിർണായകമായത്. എന്നാൽ, തുടക്കം മുതൽ തന്നെ സിപിഎം ഈ വിഷയത്തിൽ വ്യക്തമായ പ്രതിരോധം തീർത്തിരുന്നു. ഈ കേസ് വെറുമൊരു സാമ്പത്തിക അന്വേഷണമല്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പിണറായി വിജയനെ വേട്ടയാടാനുള്ള ബിജെപിയുടെയും ഇഡിയുടെയും സംയുക്ത നീക്കത്തിന്റെ ഭാഗമാണെന്നുമാണ് പാർട്ടിയുടെ നിലപാട്
Leave a Comment
Your comment will be visible after admin approval.