Sunday, February 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeEntertainmentക്രൈം ത്രില്ലർ "കിരാത"യിലൂടെ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരാനൊരുങ്ങി പ്രവാസി നിർമ്മാതാവും നടനുമായ...

ക്രൈം ത്രില്ലർ “കിരാത”യിലൂടെ മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരാനൊരുങ്ങി പ്രവാസി നിർമ്മാതാവും നടനുമായ ‘ഇടത്തൊടി ഭാസ്ക്കരൻ’

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിൽ പേരൂർ ഗ്രാമത്തിലെ കർഷക കുടുംബമായ ഇടത്തൊടി തറവാട്ടിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ മികവു പുലർത്തിയിരുന്നു. പേരൂർ എ.എസ്.ബി.എസ്. എയ്ഡഡ് സീനിയർ ബേസിക് സ്കൂളിലെ വാർഷികാഘോഷ പരിപാടിക്ക് ഒരു നാടകത്തിൽ മുഴുനീള ഗൃഹനാഥ വേഷം അവതരിപ്പിച്ചു കൊണ്ടാണ് അരങ്ങിലേക്ക് രംഗപ്രവേശം ചെയ്തത്. പിന്നെ പത്തിരിപ്പാല ഗവ. ഹൈസ്കൂളിൽ വെച്ച് ‘ശുദ്ധമദ്ദളം’ എന്ന ഏകാംഗ നാടകം തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. മികവുറ്റ പല കലാ-സാംസ്‌കാരിക പ്രകടനങ്ങളിലൂടെ നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

1983- ൽ സൗദി അറേബ്യയിൽ തൊഴിലിൽ വ്യാപൃതനായതോടെ കലാരംഗത്തു നിന്നും താത്കാലികമായി വിട്ടുനിന്നു. എന്നാൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഭാസ്ക്കരൻ നിരവധി സേവന സന്നദ്ധ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

ഔദ്യോഗിക മേഖലയിലെ പ്രവർത്തനങ്ങൾ…

ഗൾഫിൽ കഴിഞ്ഞ നാല്പത്തിമൂന്ന് വർഷത്തെ സെയിൽസ് ആൻ്റ് മാർക്കറ്റിംഗ് ലീഡർഷിപ്പ് ക്വാളിറ്റി കൈമുതലായുള്ള ഇടത്തൊടി ഭാസ്ക്കരൻ, എണ്ണയും വാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ, ലോകത്തെ തന്നെ ഒന്നാമതായി നിൽക്കുന്ന എണ്ണ കമ്പനിയായ സൗദി അരാംകൊക്ക് വിവിധ രാജ്യങ്ങളിലെ (ഇന്ത്യയടക്കം) എണ്ണ ഉത്പാദനതിന് വേണ്ടുന്ന ഉത്പന്നങ്ങളും മറ്റു മേഖലകളുടെ എല്ലാ ഘട്ടങ്ങളും വിദഗ്ദ്ധമായി ഇതിനോടകം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ആഗോള പ്രശസ്തമായ സൗദി അരാംകോയുടെ ഡ്രില്ലിംഗ് ഡിവിഷണുകളുടെ കേബിൾ & ആക്സസറീസ് സപ്ലൈസ്, ഡ്രില്ലിംഗ് കെമിക്കൽസ് എന്നിവ പ്രധാനമായും വിതരണം ചെയ്ത കമ്പനിയുടെ ട്രേഡിംഗ് ഡിവിഷണൽ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ യുണൈറ്റഡ് അറബ് എമിരേറ്റ്സിൽ ആസ്ഥാന ഓഫീസ് ഉള്ള അക്വാകെമി എന്ന സ്ഥാപനത്തിന്റെ സൗദി അരാംകൊക്ക് വേണ്ടിയുള്ള ബിസിനെസ്സ് സർവീസിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു.

സാമൂഹിക, മാനുഷിക സേവനങ്ങൾ ……..

ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്നതിനും പരസ്പരം ആശയവിനിമയം നടത്താനും സഹകരിക്കാനും കഴിയുന്ന ഒരു ആഗോള മലയാളി സമൂഹത്തെ സൃഷ്ടിക്കുന്നതിനും വരും തലമുറകളിലൂടെ ബന്ധം നിലനിറുത്തുന്നതിനും അതുവഴി മലയാളി വ്യക്തിത്വം എന്നന്നേക്കുമായി നിലനില്ക്കുന്നതിനുമായി അമേരിക്കയിൽ രൂപീകൃതമായ വേൾഡ് മലയാളി കൗൺസിലി (WMC) ൻ്റെ സൗദി ദമാം പ്രവിശ്യയിലെ പ്രസിഡൻ്റായി 2014 മുതൽ 2016 വരെ പ്രവർത്തിച്ചു. പിന്നീട് WMC മിഡിൽ ഈസ്റ്റിന്റെ വൈസ് ചെയർമാൻ ആയും പ്രവർത്തിച്ചു. ബഹ്റൈൻ രാജ്യത്തിലെ വിവിധ ആശുപത്രികളിലേക്ക് രക്തം ദാനം ചെയ്യുന്ന നിരവധി പേർ അംഗങ്ങളായ സന്നദ്ധസംഘടനയായ ബ്ളഡ് ഡോണേഴ്സ് കേരള (BDK) യുടെ ബഹ്റൈൻ ചാപ്റ്ററിൻ്റെ രക്ഷാധികാരിയുമായിരുന്നു.

പുരസ്ക്കാര തിളക്കത്തിൽ ……..

വിദ്യാഭ്യാസ വിചക്ഷണർ, സാമ്പത്തിക വിദഗ്ദ്ധർ, പാർലമെൻ്റേറിയന്മാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ സഹായത്തോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങളിൽ പഠനങ്ങൾ നടത്തുന്ന പ്രമുഖ ഗവേഷണ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് സ്റ്റഡീസ്’ നൽകുന്ന ‘പ്രവാസി ഭാരതി സിരോമണി പുരസ്കാർ’ അവാർഡ് ഇടത്തൊടി ഭാസ്ക്കരനെ തേടിയെത്തുകയുണ്ടായി. 2024 ൽ കോൺഫെഡറേഷൻ ഓഫ് എൻ. ആർ.ഐ അസോസിയേഷൻ, ഡൽഹിയുടെ എൻ. ആർ.ഐ ഗ്ലോബൽ കർമ ശ്രേഷ്ഠ എക്സലൻസ് അവാർഡും ഇടത്തൊടി ഭാസ്കരനെ തേടിയെത്തുകയുണ്ടായി.

ഹ്രസ്വ ചിത്രങ്ങളിലൂടെ ബിഗ്സ്ക്രീനിലേക്ക് ………

ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ഇതിനോടകം നാല് ഹ്രസ്വചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ബഹ്റൈനിൽ ആദ്യമായി ‘ ഒരുക്കിയ ഹ്രസ്വചിത്രമായിരുന്നു ‘ സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ് ‘ (Stars in the darkness). ഗർഭഛിദ്രത്തിനെതിരെ ശക്തമായ സന്ദേശവും പ്രമേയവും നൽകുന്ന ചിത്രം ബഹ്റൈനിലും കേരളത്തിലും ജനശ്രദ്ധയാകർഷിച്ചു. ഗർഭസ്ഥശിശുവിനെ എ.ഐ. സാങ്കേതിക സംവിധാനം കൃത്യമായി പ്രയോജനപ്പെടുത്തിയ ചിത്രമായിരുന്നു; കാണികളുടെ കണ്ണുകൾ ഈറൻ അണിയിച്ച ഒരു ഫ്രസ്വ ചലച്ചിത്രവും. മികച്ച ഷോർട്ട് ഫിലിമിനും ഇടത്തൊടി ഭാസ്ക്കരന്, പ്രവാസി നിർമ്മാതാവിനുമുള്ള സത്യജിത് റേ അവാർഡുകൾ ഈ ഹ്രസ്വചിത്രത്തിലൂടെ ലഭിച്ചു. കാലികപ്രസക്തമായ വിഷയവുമായെത്തിയ ‘അച്ഛൻമാഷ്’ – ലെ മികവുറ്റ പ്രകടനത്തിന്, ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച എം ആർ ഗോപകുമാറിന് മികച്ച നടനുള്ള അവാർഡും അതോടൊപ്പം നേടി (ഈ ഫ്രസ്വ ചിത്രത്തിലും ഇടത്തൊടി ഭാസ്കരൻ ഒരു ഗോപകുമാറിനോടൊപ്പം ഒരു റോളിൽ അഭിനയിച്ചു. തുടർന്ന് നിർമ്മിക്കപ്പെട്ട ഒരു ആന്തോളജി പടമായ ഷെൽട്ടറിൽ
‘ഫേസസ് ഇൻ ഫേസസ് ‘ (Faces in phases), ‘സ്റ്റെയിൽമേറ്റ്’ (Stalemate) തുടങ്ങിയ ചിത്രങ്ങൾക്ക് കേരള സർക്കാരിൻ്റെ സാംസ്കാരിക ഘടകവും കോൺടാക്റ്റ് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി പ്രകാശ് വടകര (ഫേസസ് ഇൻ ഫേസസ്), മികച്ച നടിയായി നീതു ജനാർദ്ദനൻ (ഫേസസ് ഇൻ ഫേസസ്), മികച്ച തിരക്കഥാകൃത്തായി ജയാമേനോൻ (സ്റ്റെയിൽമേറ്റ്) എന്നിവരും അവാർഡുകൾ കരസ്ഥമാക്കി.

ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ബഹ്‌റൈനിലും നാട്ടിലും റിലീസായ ഈ നാല് ഹ്രസ്വചിത്രങ്ങൾക്കു മുമ്പ് തന്നെ നാട്ടിൽ നിർമ്മാണം ആരംഭിച്ച ഒരു മുഴുനീള ചലചിത്രം ഇടത്തൊടി ഭാസ്ക്കരൻ നിർമ്മിച്ച് ഉടൻ തീയേറ്ററുകളിൽ എത്തുന്ന ആക്ഷൻ ക്രൈം ത്രില്ലർ സിനിമയാണ് “കിരാത”. നവാഗതനായ റോഷൻ കോന്നി സംവിധാനം ചെയ്ത ചിത്രം, നിരവധി പുതുമുഖങ്ങളോടൊപ്പം എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, സംവിധായകൻ തുളസീദാസ്, ഡോ രജിത്കുമാർ, അരിസ്റ്റോ സുരേഷ്, രാജ്മോഹൻ, നീനാ കുറുപ്പ് വൈഗ റോസ് തുടങ്ങി നിരവധി പേർ അഭിനയിക്കുന്നു. ചിത്രത്തിൽ ഇടത്തൊടി ഭാസ്ക്കരനും ഒരതിഥി വേഷത്തിലെത്തുന്നു.

ചന്ദ്രമതി ഭാര്യയും കിരൺ ഭാസ്ക്കരനും അരുൺ ഭാസ്ക്കരനും മക്കളും തീർത്ഥാ കിരൺ മരുമകളും രണ്ടു വയസ്സുകാരി കാശ് വി കിരൺ (Kaasvi Kiran) കൊച്ചുമകളുമാണ്.

സാമൂഹിക നന്മയ്ക്കും മാനുഷിക മൂല്യത്തിനും കലയ്ക്കും വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം ഇടത്തൊടി ഭാസ്ക്കരൻ തൊഴിൽ രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നോട്ടു യാത്ര തുടരുന്നു………

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments