Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ശ്ലൈഹീക സന്ദർശനത്തിനായി യുകെയിലേക്ക്

സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ശ്ലൈഹീക സന്ദർശനത്തിനായി യുകെയിലേക്ക്

മാഞ്ചസ്റ്റർ : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മേയ് 12 മുതൽ 15 വരെ യുകെ സന്ദർശിക്കും. മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ ഇടവകയുടെ പുതിയ ദൈവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശക്കാണ് അദ്ദേഹം എത്തുന്നത്. മേയ് മാസം 13, 14 (ശനി, ഞായർ) തീയതികളിലാണ് വിശുദ്ധ മൂറോൻ കൂദാശ.

യുകെയിലെ മാഞ്ചസ്റ്ററിലേക്ക് മേയ് 11 വ്യാഴാഴ്ച രാത്രിയെത്തുന്ന പരിശുദ്ധ പിതാവിന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, എംഎസ്ഒസി യുകെ കൗൺസിലും, മാഞ്ചസ്റ്റർ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണം നൽകും. മേയ് 12-ാം തീയതി പരിശുദ്ധ പിതാവ് മാഞ്ചസ്റ്റർ സെന്റ് മേരീസ് ഇടവകാംഗങ്ങളുമായി സ്നേഹ സംഗമം നടത്തും.

മേയ് 13ന് ശനിയാഴ്ച രാവിലെ യുകെയിലെ യാക്കോബായ സുറിയാനി വിശ്വാസികൾക്ക് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടൻ സ്റ്റേഡിയത്തിൽ പ്രത്യേകം ക്രമീകരിച്ച വിശുദ്ധ മദ്ബഹായിൽ പരിശുദ്ധ പിതാവ് വിശുദ്ധ കുർബ്ബാന അർപ്പിക്കും. മേയ് 13നു വൈകിട്ട് നാലോടെ മാഞ്ചസ്റ്റർ സെന്റ് മേരീസ് പളളിയുടെ വിശുദ്ധ മൂറോൻ കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി പ്രാർഥനാ ശുശ്രൂഷകൾക്ക് വിരാമം കുറിക്കുകയും ചെയ്യും.

മേയ് 14നു ഞായറാഴ്ച രാവിലെ 9 മണിയ്ക്ക് പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. അതിനു ശേഷം പരിശുദ്ധ പിതാവ് മുഖ്യാതിഥിയാണ് നിന്നു കൊണ്ട് ക്ഷണിക്കപ്പെട്ട അതിഥികളും ഇടവക ജനങ്ങളും ചേർന്നുള്ള പൊതുസമ്മേളനം നടക്കും. മേയ് 14 ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവിന്റെ അധ്യക്ഷതയിൽ എംഎസ്ഒസി യുകെ കൗൺസിൽ യോഗം ചേരും.

പരിശുദ്ധ പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാവിധ ആത്മീയ-സാമൂഹിക പരിപാടികൾക്കു ശേഷം മേയ് 15-ാം തീയതി പരിശുദ്ധ പിതാവ് ശ്ലൈഹീക സന്ദർശനം പൂർത്തിയാക്കി മടങ്ങും. യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശ്ലൈഹീക സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലെ വൈദികരും കൗൺസിൽ അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments