ഡാളസിൽ ഫാദേഴ്‌സ്‌ ഡേ സെലിബ്രേഷൻ അതിവിപുലമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്നു

Global Indian Writer · June 12, 2026 · 1 min read · 0 Comments · 0 Shares

അനശ്വരം മാമ്പിള്ളി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേഴ്‌സ്‌ ഡേ സെലിബ്രേഷൻ അതിവിപുലവും അത്യാകർഷവുമായി

രീതിയിൽ ജൂൺ 14, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3:30 ന്‌ അസോസിയേഷൻ ഹാളിൽ വെച്ചു (3821 Broadway Blvd, Garland, TX 75043) സംഘടിപ്പിക്കുന്നു. ലോക പ്രശസ്ത ക്യാൻസർ വിദഗ്ദ്ധനായ ഡോക്ടറും മികച്ച പ്രഭാഷകനുമായ ഡോ : എം. വി പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകനായ രമേശ് ബാബു രചിച്ച ‘ഡോ. എം. വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ എന്ന പുസ്തകം അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിക്കും. ഈ പരിപാടിയിൽ സംരംഭകനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സി. സി. തിയോഫിൻ ചാമക്കാല പ്രഭാഷണം നടത്തും.

കൂടാതെപ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും, സിനിമ പ്രവർത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈൻ റഷീദ്, സൈനികനും നടനും നിർമ്മാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ഫാദേഴ്‌സ് ഡേ ആഘോഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്റ്‌ ഷിജു എബ്രഹാം അറിയിച്ചു. പ്രസ്തുത പരിപാടിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച ‘ദി ആർട്ട് & സയൻസ് ഓഫ് മേക്കപ്പ് അഡോൺമെന്റ് ‘ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം നടത്തുന്നതുമായിരിക്കും.

പിതാക്കന്മാരെ ആദരിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.