തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് 2026 ജൂലൈ 20-ന് (തിങ്കൾ) കേരള സർവകലാശാലയിലെ പഠനവിഭാഗത്തിന് അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. വൈസ് ചാൻസ്ലരുടെ നിർദേശപ്രകാരം, കേരള സർവകലാശാല ജൂലൈ 20-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.
സർവകലാശാലയിലെ ഓഫീസ് പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. എല്ലാ ഓഫീസ് ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.