റിയാദ് വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചു :ഇന്ത്യയിലേക്കുള്ള സർവീസുകൾ നാളെ മുതൽ

Global Indian Writer · October 25, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ഭാ​ഗികമായി പുനരാരംഭിച്ചതായി അധികൃതർ. ഇന്ന് മുതൽ ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ 1-ഉം, ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 2-ഉം മാറ്റിവെച്ചതായി വിമാനത്താവള അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള സർവീസുകൾ നാളെ മുതലാണ് ആരംഭിക്കുക. ഒക്ടോബർ 31 വരെയുള്ള സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി ഡൽഹിയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവീസുകളുള്ളത്. ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് സർവീസുകൾ ഉണ്ടാകില്ല.

സ്ഥിരീകരിച്ച ബുക്കിങ്ങുകളുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ ടിക്കറ്റുകളുടെയും വിമാന സർവീസുകളുടെയും നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. വിമാനക്കമ്പനികൾ നൽകുന്ന നിർദേശങ്ങളും പുതുക്കിയ വിവരങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും അവർ ഓർമ്മിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.