മലയാള സർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

Global Indian Writer · October 5, 2026 · 1 min read · 0 Comments · 0 Shares

ജിജി ടോം (ഫൊക്കാന പി.ആർ.ഒ)

തിരൂർ : എൻ എസ് എസ് സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു.
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.

2026 – 2028 ഫൊക്കാന ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ എടുത്ത പ്രധാന തീരുമാനം കേരള ഗവൺമെന്റിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് കേരളത്തിൽ വിവിധയിടങ്ങങ്ങളിൽ ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് ഫൊക്കാന നേതൃത്വം നൽകുന്നു.മലയാള സർവ്വകലാശാല സന്ദർശിക്കാൻ എത്തിയ സമയത്ത് ഇവിടെ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

മുൻ എക് സൈസ് ഓഫീസർ ബി. ഹരികുമാർ ക്ലാസ്സ് നയിച്ചു. എൻ എസ് എസ് പൂർവ്വ അംഗങ്ങളുടെ സംഘടനയുടെ പേരും ലോഗോയും ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പ് , ഗവേഷകൻ ജിനുവിന് നൽകി പ്രകാശനം ചെയ്തു . മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണൂക്കര ആശംസകൾ നേർന്നു. ചടങ്ങിൽ എൻ എസ് എസ് കോർഡിനേറ്റർ ഡോ. കെ. ബാബുരാജൻ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. കെ ശുഭ സ്വാഗതവും സനിക സുനിൽ നന്ദിയും പറഞ്ഞു .

Share this story

Leave a Comment

Your comment will be visible after admin approval.