നിലമ്പൂർ ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു;

Global Indian Writer · September 20, 2026 · 1 min read · 0 Comments · 0 Shares

മലപ്പുറം: നിലമ്പൂർ ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിലാണ് ദുരന്തമുണ്ടായത്.

അപകടത്തിൽ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇവരിൽ ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.

നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്ത് പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.