ഫ്ലോറിഡയിൽ ഈ വർഷത്തെ ഇരുപതാമത് വധശിക്ഷ നടപ്പാക്കി; പുതിയ റെക്കോർഡ്

Global Indian Writer · November 20, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് ഈ വർഷത്തെ ഇരുപതാമത് വധശിക്ഷ നടപ്പാക്കി. ഇതോടെ ഒറ്റ വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയതിന്റെ മുൻ റെക്കോർഡ് ഫ്ലോറിഡ മറികടന്നു.

1991-ൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 71-കാരനായ തോമസ് മിച്ചൽ ഓവർട്ടണിന്റെ വധശിക്ഷയാണ് വ്യാഴാഴ്ച (നവംബർ 19) വൈകുന്നേരം ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കിയത്. വിഷമരുന്ന് കുത്തിവെച്ചുള്ള (Lethal injection) ശിക്ഷയ്ക്ക് ശേഷം വൈകുന്നേരം 6:19-ന് മരണം സ്ഥിരീകരിച്ചു. അതേസമയം, ടെക്സസ് സംസ്ഥാനത്തും വ്യാഴാഴ്ച വൈകുന്നേരം ഒരു വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.