ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് മലയാളം സർവ്വകലാശാലയുടെ ആദരവ്

Global Indian Writer · September 26, 2026 · 1 min read · 0 Comments · 0 Shares

ജിജി ടോം

തിരൂർ: ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയുടെ ആദരവ്. മലയാളം സർവ്വകലാശാലയുമായി ചേർന്ന് ഫൊക്കാന അമേരിക്കൻ മലയാളി എഴുത്തുകാർക്കും, എഴുത്തിൽ താൽപര്യമുള്ളവർക്കുമായി ആരംഭിക്കുന്ന രചനാ പഠന പദ്ധതിയുടെ ചർച്ചാ വേളയിൽ ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിനെ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ പ്രസാദ് ആദരിച്ചു.

ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പദ്ധതി കേരള യൂണിവേഴ്സിറ്റിയുമായി ചേർന്ന് നടത്തിയ പല അവസരങ്ങളിലും ഫൊക്കാന പ്രവർത്തകരുമായി നല്ല ബന്ധം പുലർത്താൻ സാധിച്ചിരുന്നു എന്നും അന്ന് കേരള സർവ്വകലാശാല രജിസ്ട്രാർ ആയി പ്രവർത്തിക്കുയായിരുന്നുവെന്ന് വൈസ് ചാൻസലർ ഡോ. സി. ആർ പ്രസാദ് പറഞ്ഞു. മലയാള ഭാഷയ്ക്ക് ഫൊക്കാന നൽകുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണ്. അമേരിക്കൻ മലയാളികളിൽ എഴുതുന്ന വ്യക്തികൾക്ക് സമകാലിക രചനാ ശൈലി മനസിലാക്കുവാൻ ഒരു ഹൃസ്വ കാല കോഴ്സിന് തുടക്കമിടുന്നതിൽ സർവ്വകലാശാലയ്ക്ക് സന്തോഷമുണ്ട്. മലയാളം വാനോളം ഉയരാൻ ഇത്തരം പദ്ധതികൾ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന പ്രസിഡന്റായ ശേഷം ആദ്യം തന്നെ മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പേരിലുള്ള മലയാളം സർവ്വകലാശാലയിൽ എത്തുവാനും ഫൊക്കാനയുടെ 2026 – 2628 കാലയളവിലെ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
മാധ്യമ പ്രവർത്തകൻ അനിൽ പെണ്ണുക്കര , ലഹരി വിരുദ്ധ പ്രവർത്തകൻ ബി ഹരികുമാർ , എഴുത്തുകാരൻ കെ.പി. രാമനുണ്ണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share this story

Leave a Comment

Your comment will be visible after admin approval.