ഫിലാഡൽഫിയ : അമേരിക്കൻ മലയാളികളുടെ സംഘനകളുടെ സംഘടനയായ ഫൊക്കാനയുടെ 2026-2028 കാലയളവിലേക്ക് അഭിലാഷ് ജോൺ പെൻസിൽവാനിയയിൽ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ശ്രീമതി ലീലാ മാരേട്ട് നേതതൃത്വം നൽകുന്ന ടീം എംപവറിന്റെ ഭാഗമായാണ് അഭിലാഷ് ജോൺ മത്സരിക്കുന്നത്.
അമേരിക്കയിൽ എത്തുന്നതിനു മുൻപേ സാമൂഹിക സാംസ് കാരിക രംഗത്തു സജീവമായിരുന്ന അഭിലാഷ് ജോൺ തിരുവനന്തപുരം ലോ അക്കാദമിലോ കോളേജിൽ നിന്നും നിയമ ബിരുദവും കേരളാ യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി, വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുജന രംഗത്തേക്ക് കടന്നുവന്ന യുവ നേതാവാണ്. യുവജന പ്രസ്ഥാങ്ങളുടെ നേതൃത്വത്തിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിലാഷ് ജോൺ വിവിധ ത്രിതലപഞ്ചായത്തു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വിജയം നേടിയാണ് പൊതു പ്രവർത്തന രംഗത്ത് സജീവമായത്. കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്തു വൈസ് പ്രസിഡന്റായി പൊതു പ്രവർത്തന രംഗത്തും ജനകീയ സേവകൻ എന്ന നിലയിലും ശ്രദ്ധേയനായി. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രധിനിധി എന്ന നിലയിലും മികച്ച സേവനം കാഴ്ച വെച്ചു.
അഭിഭാഷകൻ ആയതോടെ അഭിഭാഷകസംഘടനയുടെ അമരക്കാരനായും ശോഭിച്ചു.2010 മുതൽ ഫിലഡലിയയിൽ സ്ഥിര താമസമാക്കിയ അഭിലാഷ് ജോൺ പെൻസിൽവേനിയ ന്യൂ ജേഴ്സി, ഡെലവെയർ എന്നീ സംസ്ഥാങ്ങളിലെ പതിനഞ്ചിൽ പരം മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ചെയർമാൻ, സെക്രട്ടറി, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ശേഷം നിലവിൽ ടി.കെ .എഫ് വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നു.കൂടാതെ പമ്പാ മലയാളി അസ്സിസ്സിയേഷൻ, ഫിൽമമലയാളീ അസ്സോസ്സിയേഷൻ തുടങ്ങിയ വിവിധ സംഘടനാ ഭാരവാഹിത്യം കൂടി വഹിക്കുന്ന അഭിലാഷ് ജോൺ ഫൊക്കാനക്കു ഒരു മുതൽകൂട്ടാണ്. അഭിലാഷ് ജോണിനെ പോലെ കഴിവും ആര്ജ്ജവവും ഉള്ള ചെറുപ്പക്കാർ ഫൊക്കാനയിൽ ഭാഗമായെങ്കിൽ മാത്രമേ ഫൊക്കാനയിൽ ഇനി വരുന്ന കാലത്തു ഒരു യുവജന തരംഗം ഉണ്ടാവുകയുള്ളു. അഭിലാഷ് ജോണിന്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയുടെ ഭാവിയേ കൂടുതൽ സജീവവമുള്ളതാക്കി തീർക്കുമെന്ന് ടീം എംപവർ പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ട് ആശംസിച്ചു.
പെൻസിൽവേനിയയിൽ നിന്നും ടീം എംപവറിൻ റ്റെ ഭാഗമായി നിന്ന് മത്സരിക്കുന്ന ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓലിക്കൽ, അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ഷാജി സാമുവേൽ, ആർ.വി.പി സ്ഥാനാർഥി അജിത് ചാണ്ടി, നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികളായ റോണി വർഗീസ്,മാത്യു ചെറിയാൻ. യൂത്ത് കമ്മിറ്റി മെമ്പർ ഫെയ്ത് എൽദോഎന്നിവർ വിജയാശംസകൾ നേർന്നു.
Leave a Comment
Your comment will be visible after admin approval.