ഫാ. ജേക്കബ് മാങ്കോട്ടിൽ (91) അന്തരിച്ചു

Global Indian Writer · October 8, 2026 · 1 min read · 0 Comments · 0 Shares

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ജേക്കബ് മാങ്കോട്ടിൽ (91) അന്തരിച്ചു. 1938 ഫെബ്രുവരി 17 ന് അറുന്നൂറ്റിമംഗലം ഇടവക മാങ്കോട്ടിൽ ജോസഫ്- മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി സെമിനാരിയിൽ ചേർന്ന് 1963 മാർച്ച് 11-ാം തീയതി ബിഷപ്പ് മാർ തോമസ് തറയിലിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. മാറിക പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും വാകത്താനം, ഓതറ, ഇരവിമംഗലം, രാജപുരം, മടമ്പം, ഇടക്കോലി, തോട്ടറ, ഞീഴൂർ, കല്ലറ, ചാമക്കാല, അറുന്നൂറ്റിമംഗലം, ബ്രഹ്മമംഗലം, ചെറുകര, കുറുമുള്ളൂർ, കട്ടച്ചിറ എന്നീ പള്ളികളിൽ വികാരിയായി സേവനം ചെയ്യുകയും ചെയ്തു. നിലവിൽ കാരിത്താസ് വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മൃതദേഹം ഒക്‌ടോബർ 12 തിങ്കളാഴ്ച രാവിലെ 7.30 ന് വിയാനിഹോമിലെത്തിച്ച് ഒപ്പീസു ചൊല്ലി പ്രാർത്ഥിച്ചതിനുശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്‌സ് പള്ളിയിലെ പാരിഷ് ഹാളിലേക്ക് കൊണ്ടുപോകുന്നതാണ്. 11 മണിക്ക് പാരിഷ് ഹാളിലെ പ്രാർത്ഥനയെ തുടർന്ന് 11.30 മുതൽ അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്‌സ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30 ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്‌ക്കാര ശുശ്രൂഷകൾ നടത്തപ്പെടും.
സഹോദരങ്ങൾ: പരേതരായ ലൂക്കോസ് മാങ്കോട്ടിൽ, ചാച്ചി ചാമക്കാലായിൽ.

Share this story

Leave a Comment

Your comment will be visible after admin approval.