ഗൂഗിളിന്റെ ജെമിനി സേവനത്തിൽ തകരാർ

Global Indian Writer · June 10, 2026 · 1 min read · 0 Comments · 0 Shares

ഗൂഗിളിന്റെ ജെമിനി സേവനത്തിൽ തകരാർ. ജെമിനിയുടെ വെബ് പതിപ്പിലും ഗൂഗിൾ സെർച്ച്, ഗൂഗിൾ വർക്ക് സ്‌പേസ്, ഗൂഗിൾ വൺ, ഗൂഗിൾ ക്ലൗഡ് ഉൾപ്പടെയുള്ള ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ജെമിനി ഫീച്ചർ പ്രവർത്തിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ജെമിനിയിൽ പ്രശ്‌നം റിപ്പോർട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അഞ്ച് മണി ആയപ്പോഴേക്കും കൂടുതൽ പേർ വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗൂഗിൾ പുതിയ ജെമിനി ഒംനി (Gemini Omni) എന്ന മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് ശേഷം ആദ്യമായുണ്ടായ പ്രശ്‌നമാണിത്.

ഇത് ഒറ്റപ്പെട്ട പ്രശ്‌നമല്ലെന്നാണ് കരുതുന്നത്. ഡൗൺ ഡിറ്റക്ടർ വെബ്‌സൈറ്റിലെ വിവരം അനുസരിച്ച് ഇന്ത്യയിലുടനീളമുള്ള നൂറുകണക്കിനാളുകൾ പ്രശ്‌നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജെമിനി ഔദ്യോഗികമായ പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വിഷയത്തിന്റെ കാരണം വ്യക്തമല്ല. ആഗോള തലത്തിൽ ഈ പ്രശ്‌നം നേരിടുന്നുണ്ടോ എന്നും വ്യക്തമല്ല.

Share this story

Leave a Comment

Your comment will be visible after admin approval.