ജോർജ് എബ്രഹാമിനെ അനുസ്മരിക്കാൻ യുഡിഎഫ്–കോൺഗ്രസ് അനുഭാവികളുടെ യോഗം സെപ്റ്റംബർ 16ന് ബുധനാഴ്ച

Global Indian Writer · September 16, 2026 · 1 min read · 0 Comments · 0 Shares

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീർഘകാലം ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് പോരാളിയുമായിരുന്ന ജോർജ് എബ്രഹാമിനെ അനുസ്മരിക്കുന്നതിനായി യുഡിഎഫ്–കോൺഗ്രസ് അനുഭാവികളുടെ യോഗം സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ സംഘടിപ്പിക്കും.

ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ വിവിധ മേഖലകളിൽ നിന്നുള്ള കോൺഗ്രസ്, യുഡിഎഫ് അനുഭാവികളും സുഹൃത്തുക്കളും പങ്കെടുക്കും.

കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു. കോൺഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സഹപ്രവർത്തകരെ ഒരുമിച്ച് നിർത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരണ യോഗത്തിൽ പ്രത്യേകം സ്മരിക്കും.

അദ്ദേഹത്തിന്റെ സമർപ്പിതമായ പൊതുപ്രവർത്തനവും കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥമായ സേവനവും അനുസ്മരിക്കുന്നതിനൊപ്പം, അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർക്ക് തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുന്നതിനും യോഗം വേദിയാകും.

കൂടുതൽ വിവരങ്ങൾക്ക്: ബേബി മണക്കുന്നേൽ – 713 291 9721, ജെയിംസ് കൂടൽ – 914 – 987-1101, ജോയ് എൻ. ശാമുവേൽ – 832 606 5697,എസ്. കെ. ചെറിയാൻ – 281 513 5961
പൊന്നു പിള്ള – 832 980 8640
വാവച്ചൻ മത്തായി – 832 468 3322
ജീമോൻ റാന്നി – 832 873 0023

Share this story

Leave a Comment

Your comment will be visible after admin approval.