റിയാദ്: സൗദിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ബിസിനസ് പ്രവർത്തനങ്ങൾ അതിവേഗം വളരുന്നതായി കണക്കുകൾ. മേഖലയിലെ വാണിജ്യ രജിസ്ട്രേഷനുകൾ ഇരുപത്തിനാലായിരം കവിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31 ശതമാനമാണ് വർധന.
സൗദി വാണിജ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 2026 നെ സൗദി ഇയർ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ കൂടുതൽ വളർച്ച രേഖപ്പെടുത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുറമെ സൗദിയിലെ മറ്റ് മേഖലകളിലും വാണിജ്യ രജിസ്ട്രേഷനുകൾ വർധിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് മേഖലയിൽ 32,154, സൈബർ സുരക്ഷയിൽ 11,275, വെർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിൽ 13,853 രജിസ്ട്രേഷനുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ആകെ വാണിജ്യ രജിസ്ട്രേഷനുകൾ 19 ലക്ഷത്തിലധികമായെന്നും കണക്കുകൾ പറയുന്നു.
Leave a Comment
Your comment will be visible after admin approval.