സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

Global Indian Writer · October 12, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലാണ് വീണ്ടും ആക്രമണം നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു. സൗദി വ്യോമയാന മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഖമീഷ് മുശൈത്ത് മേഖലയിലും ആക്രമണ ശ്രമമുണ്ടായി. എന്നാൽ മിസൈല്‍ പ്രതിരോധിച്ചെന്ന് സൗദി വ്യക്തമാക്കി. അബഹയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.


ഇന്നലെയും സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആക്രമണം നടന്നിരുന്നു. വിമാനത്താവളത്തിലെ പാസഞ്ചര്‍ ഹാള്‍ നമ്പര്‍ നാലില്‍ അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞിരുന്നു. വിമാനത്താവളത്തിന് സമീപം എത്തിയ ക്രൂയിസ് മിസൈലിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായും അദ്ദേഹം അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.