കുവൈത്തിൽ മോഷണ, കവർച്ച കേസുകൾ കുറയുന്നു

Global Indian Writer · August 24, 2026 · 1 min read · 0 Comments · 0 Shares

കുവൈത്ത് സിറ്റി: 2026 ആദ്യ പകുതിയിൽ കുവൈത്തിൽ മോഷണ, കവർച്ച കേസുകളിൽ 43.4% കുറവ്. 2025 ലെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസുകളിൽ കുറവുണ്ടായതെന്ന് കുവൈത്ത് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽസുമൈത് പറഞ്ഞു.


നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2025 ന്റെ ആദ്യ പകുതിയിൽ 781 മോഷണ കേസുകളാണുണ്ടായിരുന്നത്. 2026 ലെ ഇതേ കാലയളവിൽ 442 ആയി മോഷണ കേസുകളുടെ എണ്ണം കുറഞ്ഞു. കവർച്ച കേസുകൾ 66.4 ശതമാനമായും കുറഞ്ഞു, 107 കേസുകളിൽ നിന്ന് 36 കേസുകളായാണ് കുറഞ്ഞത്.

Share this story

Leave a Comment

Your comment will be visible after admin approval.