​ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ സഹായമെത്തിച്ച് സൗദി

Global Indian Writer · August 28, 2026 · 1 min read · 0 Comments · 0 Shares

റിയാദ്: ​ഗസ്സയിലെ ദുരിതബാധിതർക്ക് കൂടുതൽ സഹായമെത്തിച്ച് സൗദി അറേബ്യയുടെ കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്.റിലീഫ്). മധ്യ ഗസ്സയിലെ ദെയർ അൽ ബലാഹിലെ 70 കുടുംബങ്ങൾക്കാണ് സഹായമെത്തിച്ചത്. ഷെല്ലാക്രമണത്തിലും തീപിടുത്തത്തിലും ക്യാമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ച കുടുംബങ്ങൾക്ക് പുതിയ ടെന്റുകൾ വിതരണം ചെയ്തു. ഗസ്സയിൽ കെ.എസ്.റിലീഫിന്റെ പങ്കാളി സംഘടനയായ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ ഫീൽഡ് അം​ഗങ്ങളാണ് ടെന്റുകൾ‌ എത്തിച്ചത്.

വലിയ ആശ്വാസമായെന്നും ഈ പ്രയാസകരമായ സമയത്ത് ആവശ്യമായ താമസസൗകര്യം നൽകിയതിന് സൗദി അറേബ്യയ്ക്കും കെ.എസ്.റിലീഫിനും നന്ദി അറിയിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ നൽകുന്നതിനായി സൗദി നടത്തുന്ന വിപുലമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തനം.

Share this story

Leave a Comment

Your comment will be visible after admin approval.