തിരുവനന്തപുരം: ഗള്ഫ് മേഖലയില് സംഘര്ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില് സൗദി അറേബ്യയിലെ കേരളീയ പ്രവാസികള്ക്കും കുടുംബാംഗങ്ങള്ക്കും അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശാനുസരണം നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു.
സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. പ്രവര്ത്തനങ്ങളുടെ ഏകോപനത്തിന് ഡല്ഹി എന്.ആര്.കെ ഡവലപ്മെന്റ് ഓഫിസറേയും ചുമതലപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.