ബഹ്‌റൈൻ : മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗാന്ധി ജയന്തി ആഘോഷത്തിൽ മുഖ്യാതിഥിയായി പ്രമുഖ ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ എം എൻ കാരശ്ശേരി പങ്കെടുക്കും. ഒക്ടോബർ 24 ന് വൈകീട്ട് 7 മണി മുതൽ സെഗയ്യ ബി എം സി ഹാളിൽ വെച്ചു നടക്കുന്ന പരിപാടിയിൽ ‘മാനവികത വർത്തമാനകാലത്തിൽ’ എന്ന വിഷയത്തിൽ എം എൻ കാരശ്ശേരി പ്രഭാഷണം നടത്തും.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഗാന്ധിയൻ ചിന്തകൾക്കും ആദര്ശങ്ങള്ക്കും ഏറെ പ്രസക്തിയുള്ള സമകാലീന കാലഘട്ടത്തിൽ പ്രവാസലോകത്ത് നടക്കുന്ന ഗാന്ധിയൻ പ്രവർത്തനങ്ങളിൽ എല്ലാ പ്രവാസികളും സഹകരിക്കണമെന്നും പരിപാടിയിൽ സാന്നിധ്യം ഉണ്ടാകണമന്നും സംഘാടകർ അഭ്യർഥിച്ചു



