ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗയില്‍ ലോകത്ത് ഒന്നാമതെത്തി ഖത്തര്‍. ലോകകപ്പ് ഫുട്ബോള്‍ നടന്ന നവംബറിലെ കണക്കുകളിലാണ് ഖത്തറിന് ഒന്നാം സ്ഥാനമുള്ളത്. ഓക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് റാങ്കിങ്ങിലാണ് ഖത്തര്‍ ഒന്നാമതെത്തിയത്. നവംബറില്‍ 176.18 എംബി പെര്‍ സെക്കന്റ് ആയിരുന്നു ഖത്തറിലെ ഡൗൺലോഡ് വേഗത, അപ്ലോഡിങ് വേഗത 25.13 ആയി ഉയര്‍ത്താനും കഴിഞ്ഞു.
ലോകകപ്പ് വേദികളിലാണ് ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സൌകര്യം ഒരുക്കിയിരുന്നത്. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ ഡൌണ്‍ലോഡിങ് 757.77എംബിപിഎസ് വരെ വേഗത്തില്‍ നടന്നതായി കണക്കുകള്‍ പറയുന്നു. റഷ്യന്‍ ലോകകപ്പിനേക്കാള്‍ ഏറെ ശക്തമായിരുന്നു ഖത്തറിലെ ഇന്റര്‍നെറ്റ് സംവിധാനമെന്ന് ബ്രോഡ്കാസ്റ്റിങ് ചാനലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കോംപാക്ട്ക് സ്വഭാവമുള്ള ലോകകപ്പില് വ്യാപകമായി ലൈവ് യു യൂണിറ്റുകള്‍ ഉപയോഗിച്ചു. ഫൈവ് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച വേഗതയിലും ക്വാളിറ്റിയിലും ദൃശ്യങ്ങള്‍ കൈമാറാനും സാധിച്ചു.