Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഈ രാജ്യത്തിന്റേത്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഈ രാജ്യത്തിന്റേത്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ജപ്പാന്റേതെന്ന് റിപ്പോർട്ട്. 2023ലെ കണക്ക് പ്രകാരമുള്ള റിപ്പോർട്ടാണിത്. 193 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാൻ ജപ്പാൻ പാസ്‌പോർട്ട് കൈവശമുള്ളയാൾക്ക് കഴിയും. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാന്റെ പാസ്‌പോർട്ട് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

2021 ലെ കണക്ക് പ്രകാരം ലോകത്താകെ 24 മില്യൺ ജപ്പാനീസ് പാസ്‌പോർട്ട് ഹോൾഡർമാർ മാത്രമാണുള്ളത്. അതായത് ജപ്പാനിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പാസ്‌പോർട്ട് സ്വന്തമായിട്ടുള്ളത്.

ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് സിംഗപ്പൂരും സൗത്ത് കൊറിയയുമാണ്. മൂന്നാം സ്ഥാനം ജർമ്മനിക്കും സ്‌പെയിനിനുമാണ്. നാലാം സ്ഥാനം ഫിൻലാൻഡും ഇറ്റലിയും ലക്‌സംബർഗും പങ്കിട്ടു. അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഉള്ളത്.

ഏറ്റവും ആദ്യത്തെ 22 രാജ്യങ്ങളിൽ അമേരിക്കയുമുണ്ട്. 186 ഇടങ്ങളിലേക്ക് വിസരഹിത യാത്ര ചെയ്യാൻ അമേരിക്കൻ പാസ്‌പോർട്ടിന് കഴിയും. ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ 85-ാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ശ്രീലങ്ക, വിയറ്റ്‌നാം, ഈജിപ്ത് തുടങ്ങി 59 രാജ്യങ്ങളിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാൻ ഇന്ത്യൻ പാസ്‌പോർട്ട് ഹോൾഡർക്ക് സാധിക്കും.

ഏറ്റവും മോശം പാസ്‌പോർട്ട് അഫ്ഗാനിസ്ഥാനിലേതാണ്. ഇറാഖ്, സിറിയ, പാകിസ്താൻ എന്നീ രാജ്യങ്ങളുടേതും മോശം പാസ്‌പോർട്ടായാണ് കണക്കാക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments