Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു; ജാഗ്രതാ നിർദേശം

യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു; ജാഗ്രതാ നിർദേശം

ദുബായ്/ഷാർജ/ഫുജൈറ/റാസൽഖൈമ : യുഎഇയുടെ പല ഭാഗങ്ങളിലും അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയും തുടരുന്നു. താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടു. അബുദാബിയിലാണ് ഏറ്റവും ശക്തമായി മഴ പെയ്തത്. തലസ്ഥാന എമിറേറ്റിലെ മദീനത് അൽ റിയാദ്, ഷാർജയിലെ ഖത്ത എന്നിവിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായി. 

ഇതേ തുടർന്ന് അധികൃതർ പ്രത്യേക  ഗതാഗത ജാഗ്രതാ നിർദേശങ്ങൾ നൽകുകയും ചില സ്‌കൂളുകൾ നേരത്തേ അടയ്ക്കുകയും ചെയ്തു. റാസൽഖൈമയില്‍ നാളെയും വെള്ളിയാഴ്ചയും ക്ലാസുകൾ ഒാൺലൈനിലാക്കാൻ  പ്രാദേശിക അടിയന്തര ദുരന്ത നിവാരണ സംഘം നിർദേശം നൽകി. പല സ്കൂളുകളിലും നാളെ നടക്കാനിരുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം മാറ്റിവച്ചിട്ടുണ്ട്.

ദുബായ് പൊലീസിന്‍റെ ജാഗ്രതാ നിർദേശം

അസ്ഥിര കാലാവസ്ഥയും കനത്ത മഴയും തുടരുന്നത്  കാരണം അപകട സാധ്യതകൾ കൂടുതലായതിനാൽ വാഹനമോടിക്കുന്നവർ വേഗം കുറയ്ക്കുന്നതടക്കം അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിർദേശം നൽകി. യാത്രാ സമയത്ത് മുൻപിലെ വാഹനവുമായി സുരക്ഷിത അകലം പാലിക്കണം. യാത്രക്കാരെല്ലാം സീറ്റ് ബെൽറ്റിടണം. ഡ്രൈവ് ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കുകയുമരുതെന്ന്  ദുബായ് പൊലീസ് ജനറൽ ഡിപാർട്മെന്റ് ഒാഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ  അൽ മസ്റൂയി പറഞ്ഞു. 

അടിയന്തരമായി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മറ്റു വാഹനങ്ങൾ വഴിയൊരുക്കിക്കൊടുക്കണമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് നിർദേശിച്ചു. അസ്ഥിര കാലാവസ്ഥയിൽ ജാഗ്രതയോടെ വാഹനമോടിക്കണം. റോഡുകളിലും മറ്റും മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതടക്കം എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി ഷാർജ, കൽബ മുനിസിപാലിറ്റി അധികൃതർ പറഞ്ഞു. കെട്ടി നിർമാണ കേന്ദ്രങ്ങളിലും മതിയായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. കിഴക്കൻ പ്രദേശങ്ങളിലും ഇതുപോലെ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. നദീതടങ്ങളിലും മറ്റും ജനങ്ങളു‌ടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിച്ചതായി ഫുജൈറ പൊലീസ് അറിയിച്ചു. ഇതുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർഥിച്ചു.

വാഹനമോടിക്കുന്നവർക്കും മറ്റുള്ളവർക്കും ആവശ്യമായ സഹായം നൽകുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് റാസൽഖൈമ പൊലീസ് കമാൻഡറും ലോക്കൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് ടീം തലവനുമായ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. ആളുകൾ കടലിലിറങ്ങരുതെന്ന് നിർദേശിച്ചു. വാഹനമോടിക്കുന്നവർ സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments