Wednesday, July 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷനു പുതിയ സാരഥികൾ

മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷനു പുതിയ സാരഥികൾ

കെന്റ് : കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെയ്ഡ്സ്റ്റൺ മലയാളി അസോസിയേഷൻ (എംഎംഎ) വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി ഏഴിനു ക്രിസ്മസ്–പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികൾ–പ്രസിഡന്റ്: ബൈജു ഡാനിയേൽ, സെക്രട്ടറി: ബൈജു തങ്കച്ചൻ, ട്രഷറർ: വർഗീസ് സ്കറിയ. കമ്മിറ്റി അംഗങ്ങൾ: ഷൈജൻ തോമസ്, ജോഷി ജോസഫ്, ബിജു ബഹനാൻ, ലാലിച്ചൻ ജോസഫ്, ലിബി ഫിലിപ്പ്, ജിസ്ന മൈക്കിൾ, ശാലിനി ജോണി.

ചടങ്ങിൽ മെയ്ഡ്സ്റ്റൺ മേയർ മുഖ്യാതിഥിയായിരുന്നു. നിരവധി കലാപരിപാടികളും അരങ്ങേറി. സംഘടനാ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച അനുഭവസമ്പന്നരും ബഹുമുഖ പ്രതിഭകളായ നവാഗതരും ഒരുമിക്കുന്ന മികച്ച കമ്മിറ്റിയാണ് നിലവിൽ വന്നതെന്നും പുതിയ സാരഥികൾക്കു ഭാവുകങ്ങൾ നേരുന്നതായും സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ വർഗീസ്, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ ശ്രീജിത്ത് എന്നിവർ അറിയിച്ചു.
പുതിയ കമ്മിറ്റി ആദ്യ യോഗം ചേരുകയും വിവിധ സബ് കമ്മിറ്റികൾക്കു രൂപം നൽകുകയും ചെയ്തു. അവയ്ക്ക് നേതൃത്വം നൽകാൻ കോർഡിനേറ്റർമാരായി വിവിധ കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപരേഖ തയാറാക്കുകയാണെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments